'ഞാൻ കോളജിലൊന്നും പോയിട്ടില്ല'; ആ വൈറൽ ഡാൻസിനെക്കുറിച്ച് മഞ്ജു; വിഡിയോ

manju-viral-dance
SHARE

തേവര കോളജില്‍ അതിഥിയായെത്തിയപ്പോൾ വിദ്യാർഥികള്‍ക്കൊപ്പം മഞ്ജു വാര്യര്‍ ചുവടുവെച്ച ദൃശ്യങ്ങൾ വൈറലായിരുന്നു. 'കണ്ണാടിക്കൂടും കൂട്ടി' എന്ന ഗാനത്തിനൊപ്പമാണ് മഞ്ജുവും വിദ്യാർഥികളും മനോഹരമായി ചുവടുവെച്ചത്. ആ വൈറൽ ഡാൻസിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് മഞ്ജു മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ. 

''ഒരുപാട് സന്തോഷമുണ്ട്. പ്രതി പൂവൻകോഴി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് തേവര സേക്രട്ട് ഹാർട്ട് കോളജിലെത്തിയത്. അവിടുത്തെ സ്മാർട്ടായ പെണ്‍കുട്ടികൾ ഡാൻസ് കളിച്ച്, അവസാന ഭാഗമായപ്പോള്‍ എന്നെയും സ്റ്റേജിലേക്ക് വിളിച്ചുകൊണ്ടുപോയതാണ്. അവര് കളിക്കുന്നത് നോക്കി കളിച്ചു, അത്രയേ ഉള്ളൂ. എനിക്കും ഒരുപാട് സന്തോഷം തോന്നി. 

''ഞാൻ കോളജിലൊന്നും പോയിട്ടില്ല. ഒരു കോളജിലെ അന്തരീക്ഷവും അവിടുത്തെ എനർജിയുമൊക്കെ ഇപ്പോഴും എന്നെ അസൂയപ്പെടുത്തുന്ന കാര്യങ്ങളാണ്. അങ്ങനെ ആ കുട്ടികള്‍ക്കൊപ്പം നിന്ന് ഒരു നിമിഷത്തേക്ക് കോളജ് ജീവിതം എനിക്കും കിട്ടി. നന്ദി''- മഞ്ജു പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...