മതത്തിന്റെ പേരിൽ വിഭജിക്കാൻ അനുവദിക്കരുത്; സുഡാനി ടീമിനൊപ്പം; റിമ

CAB-RIMA
SHARE

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം ഒന്നിച്ച് നിൽക്കണമെന്ന് റിമ കല്ലിങ്കൽ. പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ അവാർഡ്ദാന ചടങ്ങ് ബഹിഷ്കരിച്ച 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.

സമാധനപരമായി കഴിയുന്ന രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ അനുവദിക്കരുതെന്നും ഒന്നിച്ച് നിൽക്കാമെന്നുമാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പൗരത്വ ഭേദഗതി–എൻആർസി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ വ്യക്തമാക്കിയിരുന്നു. മുഹ്സിൻ പരാരിയും നിർമാതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...