ഭാര്യയ്ക്ക് ഉള്ളി കൊണ്ട് കമ്മൽ; ട്രെൻഡി സമ്മാനമെന്ന് അക്ഷയ് കുമാർ

onion-akshay
SHARE

ഭാര്യയ്ക്ക് ട്രെൻഡിയായി കൊടുക്കാൻ പറ്റുന്ന സമ്മാനം എന്താകും? ഉള്ളി കൊണ്ടൊരു കമ്മലായാൽ അടിപൊളിയാകുമെന്നാണ് ബോളിവുഡ് താരം അക്ഷയ് കുമാർ പറയുന്നത്. ഭർത്താവ് സ്നേഹപൂർവം വാങ്ങി നൽകിയ ഉള്ളിക്കമ്മലിന്റെ ചിത്രവും വിശേഷവും ട്വിങ്കിൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കപിൽ ശർമയുടെ ഷോ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അക്ഷയ് വിലയേറിയ ഈ സമ്മാനം വാങ്ങിയത്. ചെറിയ ചുവന്നുള്ളിയിൽ സെറ്റ് ചെയ്ത കമ്മൽ കരീനയ്ക്കാണ് ആദ്യം ലഭിച്ചതെങ്കിലും കരീനയ്ക്ക് വല്യ ഇഷ്ടപ്പെട്ടില്ല. പക്ഷേ ചില കുഞ്ഞൻ കാര്യങ്ങൾ ട്വിങ്കിളിനെ ഹാപ്പിയാക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഒരു രസത്തിന് താനതിങ്ങ് വാങ്ങിയെന്നായിരുന്നു അക്ഷയ് ട്വിങ്കിളിനോട് പറഞ്ഞത്. നല്ല സമ്മാനം എന്ന ഹാഷ്ടാഗോടെയാണ് ട്വിങ്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

ഉള്ളി വില താഴാൻ തുടങ്ങിയിട്ടും ടിക്ടോകിലും മറ്റ് സമൂഹ മാധ്യമങ്ങളിലും 'ഉള്ളിത്തമാശകൾ' തീരുന്നില്ല.  കിലോയ്ക്ക് 200 രൂപ വരെ ഉള്ളി വില ഉയർന്നിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...