സ്നേഹയും ശ്രീകുമാറും വിവാഹിതരായി; ഇഷ്ടക്കാര്‍ ഇനി ജീവിതത്തിലും ഒന്നിച്ച്

lolithan-mandodari
SHARE

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ പ്രേക്ഷകർ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി. നടൻ എസ് പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിടുന്ന നടി സ്‌നേഹ ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്. 

കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടി നേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...