ഇനി മൂന്ന് മാസം സിനിമയിൽ ഇല്ല; നജീബ് ആകാൻ മെലിയണം; ഉള്ളുതൊടും കുറിപ്പ്

prithvi-aadujeevitham
SHARE

സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പുകൾക്കായാണ് പൃഥ്വി സിനിമയിൽ നിന്ന് മൂന്ന് മാസത്തേക്ക് വിട്ടുനിൽക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞെന്നും ഇനി പൂർത്തിയാക്കാനുള്ള ആടുജീവിതമാണെന്നും അതിന് മുൻപ് ഒന്ന് വിശ്രമിക്കുകയാണെന്നും പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു. 

പൃഥ്വിയുടെ കുറിപ്പ് ഇങ്ങനെ: 

''അയ്യപ്പനും കോശിയും എന്ന ചിത്രം പൂർത്തിയായി. ലൊക്കേഷനിൽ നിന്ന് തിരികെ പോരുമ്പോൾ ഞാൻ ആലോചിച്ചു, കഴിഞ്ഞ ഇരുപത് വർഷമായി അറിയില്ലാത്തതാണ് അത്. അടുത്ത മൂന്ന് മാസത്തേക്ക് ഞാൻ സിനിമയിൽ നിന്ന് ഒരിടവേളയെടുക്കുന്നു. ഒരു ബ്രേക്ക് ദിവസേന രാവിലെ ഉണര്‍ന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളത്.’

‘സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല.. ഇത് ശരിയോ ഞാന്‍ സന്തുഷടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ ഉറങ്ങിക്കാണും. എന്നാലും നാളെ ഞായര്‍ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു. ഞങ്ങളുടെ നിര്‍മാണത്തിലുളള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോള്‍ ഇരുപതിന് ഏവരെയും തീയേറ്ററില്‍ വച്ചു കാണാം.’

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിയുടെ രൂപമാറ്റം മുൻപ് ഏറെ ചർച്ചയായിരുന്നു. അടുത്ത ഷെഡ്യൂളിനായി ഏറെ മെലിയേണ്ടി വരും പൃഥ്വിക്ക്. അതിനായുള്ള തയ്യാറെടുപ്പിനാണ് പൃഥ്വി ഇടവെളയെടുത്തിരിക്കുന്നത്.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...