'ഒാണ്‍ കോര്‍' യു ട്യൂബ് ചാനലിലൂടെ രമ്യ നമ്പീശന്റെ പുതിയ ചുവടുവയ്പ്പ്

remyayou-054
SHARE

രമ്യ നമ്പീശന്‍ ഒാണ്‍ കോര്‍ എന്ന യു ട്യൂബ് ചാനലിലൂടെ നടി രമ്യ നമ്പീശന്റെ പുതിയ ചുവടുവയ്പ്പ്. സിനിമയില്‍ താനുള്‍‌പ്പടെ മുന്നോട്ടുവച്ച അടിയുറച്ച നിലപാടുകളില്‍നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനം മലയാളത്തില്‍ അവസരങ്ങള്‍ കുറച്ചെങ്കിലും തമിഴില്‍ സജീവമാണ് രമ്യ.

രമ്യ നമ്പീശന്‍ എവിടെപ്പോയിെയന്ന് ചോദിച്ചവരുടെ മുന്നിലേക്കാണ് പുതിയ സംരംഭവുമായി താരത്തിന്റെ വരവ്. രമ്യ നമ്പീശന്‍ ഒാണ്‍ കോര്‍ എന്ന യു ട്യൂബ് ചാനലിലെ ആദ്യ വീഡിയോ.

താരസംഘടനയായ അമ്മയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പ് രാജിവച്ചിറങ്ങിയത് ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപിടിച്ചാണ് . ആ നിലപാടുകളില്‍ മാറ്റമില്ലെന്ന് മാത്രമല്ല ശബ്ദമുയര്‍ത്തേണ്ടയിടത്ത് ശബ്ദമുയര്‍ത്തുമെന്നും രമ്യ പറയുന്നു. വ്യക്തിവൈരാഗ്യമൊന്നും ആരോടുമില്ല.അമ്മയിലേക്കുള്ള തിരിച്ചുപോക്ക് പക്ഷെ ചിന്തിച്ചിട്ടുമില്ല.

തമിഴില്‍ രമ്യയുടേതായി പുറത്തിറങ്ങാനുള്ള നാല് സിനിമകളുടെ തിരക്കിനിടയിലാണ് സ്വന്തം യു ട്യൂബ് ചാനലിലും രമ്യ സജീവമാകുക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...