ഉടലാഴം വിശേഷങ്ങളുമായി മണിയും രമ്യാവൽസലയും

mani
SHARE

ഫൊട്ടോഗ്രാഫര്‍ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ മണി നായകനായെത്തുന്ന ചിത്രം ഉടലാഴം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്.  ആഷിഖ് അബു അവതരിപ്പിക്കുന്ന ഉടലാഴത്തിന്് സംവിധാനം ഒരുക്കിയിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ ആവളയാണ്. ഇന്ദ്രന്‍സും അനുമോളും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ രമ്യ വല്‍സലയാണ് നായിക. നാലുവിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ മല്‍സരവിഭാഗത്തില്‍ പങ്കെടുത്ത ശേഷമാണ് ചിത്രം മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.  മാഡ്രിഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള നോമിനേഷന്‍ രമ്യാ വല്‍സലയിലൂടെ ഉടലാഴത്തിന് ലഭിച്ചിരുന്നു. ഗായകരായ സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ളത്. ബിജിബാല്‍ പശ്ചാതലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മണിയും രമ്യാ വല്‍സലയും പുലര്‍വേളയില്‍ അതിഥികളായി എത്തുന്നു. 

ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫെസ്റ്റിവല്‍, മാഡ്രിഡ് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ മല്‍സരവിഭാഗം ചിത്രമായിരുന്നു ഉടലാഴം. ആദിവാസി വിഭാഗത്തില്‍പ്പെട്ട മണി ഫോട്ടോഗ്രാഫറിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.  ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.

MORE IN KERALA
SHOW MORE
Loading...
Loading...