വിമാനത്തിൽ കണ്ടു, യന്ത്രത്തകരാറിന്റെ ഇടയ്ക്ക് കഥ പറഞ്ഞു, അനുഷ്ക യെസും പറഞ്ഞു

nishabdam-anushka
SHARE

വിമാനത്തിൽവെച്ച് കണ്ടു, വിമാനം കേടായപ്പോൾ കഥ പറഞ്ഞു ഒരാഴ്ചയ്ക്കുള്ളിൽ അനുഷ്ക യെസും പറഞ്ഞു. പറഞ്ഞുവരുന്നത് നിശബ്ദം സിനിമയെക്കുറിച്ചു. വളരെ ആക്സ്മികമായിട്ടാണ് തിരക്കഥാകൃത്ത് കൊന വെങ്കട് അനുഷ്കയോട് കഥ പറയുന്നത്. നിശബ്ദത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മറ്റൊരു താരത്തെയായിരുന്നു. 

എന്നാൽ കൊന വെങ്കടിന്റെ മുംബൈയിൽ നിന്നുള്ള യാത്രയിൽ അതേ വിമാനത്തിൽ അനുഷ്കയുമുണ്ടായിരുന്നു. യാത്രയ്ക്കിടെ യന്ത്ര തകരാർ വന്നതിനെത്തുടർന്ന് വിമാനം ചൈന്നെ വഴി തിരിച്ചുവിട്ടു. ഈ സമയത്ത് അനുഷ്കയോട് കഥ പറഞ്ഞാലോ എന്ന് കരുതി പറയുകയായിരുന്നു. അനുഷ്ക യെസ് പറയുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അനുഷ്ക സമ്മതം അറിയിക്കുകയായിരുന്നുവെന്ന് കൊന വെങ്കട് പറഞ്ഞു. 

അനുഷ്കയും മാധവനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് നിശബ്ദം. ചിത്രത്തിൽ സാക്ഷിയെന്ന ഊമയായ ചിത്രകാരിയുടെ റോളിലാണ് അനുഷ്ക എത്തുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...