മോഹൻലാലിന് പിന്നാലെ എംജിആറായി ഇന്ദ്രജിത്ത്; ജയയായി രമ്യ; ട്രെയിലർ വിഡിയോ

indrajith-mgr-remya
SHARE

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീൻ’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണൻ എത്തുമ്പോൾ എം.ജി.ആറിന്റെ വേഷത്തിൽ നടൻ ഇന്ദ്രജിത്താണ് എത്തുന്നത്. നടി അനിഘ, ജയലളിതയുടെ ബാല്യകാലം ചെയ്യുന്നു. അഞ്ജന ജയപ്രകാശാണ് കൗമാരകാലം അവതരിപ്പിക്കുന്നത്. ഇരുവർ എന്ന സിനിമയിൽ മോഹൻലാൽ ആയിരുന്നു എംജിആറിന്റെ വേഷം ചെയ്തത്. വീണ്ടും ഒരു മലയാളി തന്നെ തമിഴകത്തിന്റെ താരദൈവത്തെ അവതരിപ്പിക്കുന്ന എന്നതും ശ്രദ്ധേയം. 

ഗൗതം വാസുദേവ് ​മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എം‌ജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അതേസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദ് അയണ്‍ ലേഡി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...