ആരാ നിർമാണം?; ആഹാ, അപ്പോൾ പ്രതിഫല കാര്യം തീരുമാനമായി: സലീംകുമാർ: വിഡിയോ

dileep-salim-kumar
SHARE

ആരാധകർ കാത്തിരുന്ന സിനിമയ്ക്കാണ് ഇന്ന് കൊച്ചിയിൽ തുടക്കമായിരിക്കുന്നത്. സിനിമാ ലോകത്ത് എത്തുന്നതിന് മുൻപ് തന്നെ സൗഹൃദത്തിലുള്ള ദിലീപും നാദിർഷായും ഒരുമിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിന്റെ പൂജാവേളയിൽ സലീംകുമാർ നടത്തിയ പ്രസംഗം വേദിയിൽ ചിരിനിറച്ചു.  

‘നാദിർഷയുടെ ഹിറ്റ് സിനിമകൾക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാൻ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പർഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാൻ വേണ്ടി മാത്രമാണ്. ഈ സിനിമയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോൾ ഞാൻ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിർഷ പറഞ്ഞു, ‘ഞാനും ദിലീപും ചേർന്നാണ്.’ അപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.’–സലിം കുമാർ പറഞ്ഞു. 

നാദിർഷ, ദിലീപ്, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാർ, ഹരിശ്രീ അശോകൻ, സ്വാസിക, ഹരീഷ് പേരടി, കലാഭവൻ ഷാജോൺ, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തൊണ്ണൂറുകാരനായി ദിലീപ് എത്തുന്നു. ഉർവശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്നത്. തണ്ണീർമത്തനിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂൺ ഫെയിം വൈഷ്ണവിയും ദിലീപിന്റെ മക്കളായി അഭിനയിക്കുന്നു. 

ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവാണ്. അനുശ്രീയാണ് നായിക. കലാഭവൻ ഷാജോൺ, സലിം കുമാർ, സ്വാസിക, ഹരീഷ് കണാരൻ, അബു സലിം, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...