കൊമ്പുകൾക്കിടയിൽ സാക്ഷി; കുളിപ്പിച്ച് ആന; വൈറൽ ഫോട്ടോഷൂട്ട്; വിഡിയോ

viral-photo
SHARE

തമിഴ് ബിഗ് ബോസ് സീസൺ 3 താരം സാക്ഷി അഗർവാളിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ആലപ്പുഴയിൽ വച്ചായിരുന്നു ഫോട്ടോഷൂട്ട്. ആനക്കൊമ്പനൊപ്പം ഉള്ള ഫോട്ടോകളാണിത്. ആനയുടെ പുറത്ത് പേടിയില്ലാതെ കയറിയിരിക്കുന്നതും കൊമ്പുകള്‍ക്കിടയിൽ നിൽക്കുന്നതും തുമ്പിക്കയ്യിൽ പിടിക്കുന്നതും ഒക്കെ ചിത്രങ്ങളിലുണ്ട്.

സാക്ഷി തന്നെയാണ് ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഇത് മാത്രമല്ല ആന തുമ്പിക്കയ്യിൽ വെള്ളം കോരി സാക്ഷിയെ കുളിപ്പിക്കുന്നുമുണ്ട്. ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്. അതി സുന്ദരമായ ഫോട്ടോകൾ എന്ന് ചിലർ  അഭിപ്രായപ്പെടുമ്പോൾ പലരും വിമർശനങ്ങളുമായും രംഗത്തെത്തി. പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് വിമർശകര്‍ പറയുന്നത്. എന്നാൽ ഈ ആനയ്ക്ക് ഒരു പ്രയാസവും വരുത്താതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് നടി പറയുന്നു. 

ഫോട്ടോകളും വിഡിയോയും കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...