'ഇഷ്ടപ്രാണേശ്വരിയോടൊപ്പം'; വിവാഹവാർഷികത്തിൽ സ്നേഹപൂർവം ഹരീഷ് പേരടി; വിഡിയോ

peradi-post
SHARE

മക്കൾ ഒരുക്കിയ സർപ്രൈസ് വാർഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ ഹരീഷ് പേരടി. പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയ ഹരീഷിനെയും ഭാര്യയെയും മക്കൾ സർപ്രൈസ് നൽകി സ്നേഹം കൊണ്ടു ചേർത്തു പിടിച്ചു. ഇതിന്റെ വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിച്ചാണ് ഹരീഷും ഭാര്യയും 26 –ാം വിവാഹ വാർഷികം ആഘോഷിച്ചത്.

തൊടുപുഴയിൽനിന്ന് 'മട്ടി' എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്...മക്കൾ വിഷ്ണവും വൈദിയും ഡിസംബർ2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു...ഡിസംബർ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാൻ ...എണ്ണിയാൽ തിരാത്ത ജൻമാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വർഷങ്ങൾ. വിഡിയോ പങ്കുവച്ച് പേരടി കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...