പാട്ടു മൂളി, താളം പിടിച്ച് ഭാവന; ആത്മസുഹൃത്തെന്ന് രമ്യ; വിഡിയോ

bhavana-03
SHARE

നടിയും ഗായികയുമായ രമ്യാ നമ്പീശന്റെ പുതിയ പാട്ടിന് താളം പിടിച്ച് ഭാവന. കുഹൂകു എന്ന പാട്ടിനൊത്ത് മൂളിയുള്ള ഭാവനയുടെ വിഡിയോ രമ്യയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.  'കുഹൂകു...  എന്ന് തുടങ്ങുന്ന പാട്ടിനൊപ്പമാണ് ഭാവന താളം പിടിക്കുന്നത്. പാട്ട് ഇഷ്ടപ്പെട്ടുവെന്നും ആശംസകൾ നേരുന്നുവെന്നും താരം വിഡിയോയിൽ പറയുന്നു.

ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും പ്രതിബിംബവുമാണ് ഭാവനയെന്നും കൊടുങ്കാറ്റിനെ അതിജീവിച്ച ധൈര്യമാണെന്നും വിഡിയോയ്ക്കൊപ്പം രമ്യ കുറിച്ചു. വിജയ് യേശുദാസ്, രമേഷ് പിഷാരടി, സനൂഷ തുടങ്ങിയവരും രമ്യയുടെ പുതിയ പാട്ടിന് ആശംസകൾ നേർന്നിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...