ഇന്നോവ സ്വന്തമാക്കി പൃഥ്വിയുടെ ഡ്രൈവർ; സന്തോഷം പങ്കുവച്ച് സുപ്രിയ; കുറിപ്പ്

മലയാള സിനിമാതാരങ്ങളുടെ കൂട്ടത്തിൽ ആഡംബര വാഹനങ്ങളുട എണ്ണത്തിൽ മുന്നിലാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഡ്രൈവർ രാജൻ ഇപ്പോൾ വാഹനം സ്വന്തമാക്കിയിരിക്കുന്നു. സെക്കന്റ് ഹാൻഡ് കാറായ ടൊയോട്ട ഇന്നോവയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. രാജന്റെ ഈ സ്വപ്നം സഫലമായ വാർത്ത പങ്കുവച്ചത് പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ്. 

ഞങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാളായ രാജന് ഇന്ന് വലിയ ഒരു ദിവസമാണ്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി രാജൻ പൃഥ്വിക്കൊപ്പമുണ്ട്. നല്ലൊരു ഡ്രൈവറും അതിലുപരി വലിയ ആരാധകനും നിരൂപകനുമാണ്. കുറച്ചു സംസാരിവും വല്ലപ്പോഴുമുള്ള ചിരിയുമുള്ളയാളാണ്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോൾ അതില്‍ സന്തോഷിക്കുന്നത് ഞാനും പൃഥ്വിയുമാണ്. സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണിത്.

ടൊയോട്ട ഇന്നോവ ജിഎക്‌സ് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയ വാഹനം. KL 07 CF 13 എന്ന നമ്പറിലുള്ള ഈ എസ്‌യുവി 2015-ല്‍ രജിസ്റ്റര്‍ ചെയ്തതാണ്.