ആസ്വദിച്ച് പിയാനോ വായിച്ച് പൃഥ്വിയുടെ അല്ലി; ക്യൂട്ട് വിഡിയോ

താരങ്ങളെ പോലെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളാണ് അവരുടെ മക്കളും. പൃഥിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയും അത്തരത്തിൽ ഒരു കുട്ടിത്താരമാണ്. അല്ലി പിയാനോ വായിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുപ്രിയയാണ് മകൾ പിയാനോ വായിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

'മമ്മാസ് ബേബി' എന്ന തലക്കെട്ടോടെയാണ് സുപ്രിയ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വളർന്നു വരുന്ന സംഗീതജ്ഞ എന്നും അമ്മയുടെ അല്ലി എന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്ന അല്ലിയുടെ പിൻവശത്തു നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. അതിനാൽ തന്നെ മുഖം വ്യക്തമല്ല. 

വളരെ ആസ്വദിച്ചാണ് പിയാനോ വായന. കൈവിരലുകൾ ചലിക്കുന്നതിനൊപ്പം പാട്ടു പാടുന്നുമുണ്ട്. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അതിൽ മുഴുകിയിരിക്കുകയാണ് താരപുത്രി. വിഡിയോ ക്യൂട്ടാണെന്നാണ് ആരാധകരുടെ പ്രതികരണം