കൂടെ പാടവെ കരഞ്ഞ് ഗായിക; ചേർത്ത്, കണ്ണീരൊപ്പി എസ്പിബി; വിഡിയോ

spb-manisha
SHARE

ഒപ്പം പാടിയ ഗായികയുടെ കണ്ണ് നിറഞ്ഞപ്പോൾ ചേർത്ത് നിർത്തി കണ്ണീരൊപ്പി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം. മനസ്സും കാതും കീഴടക്കിയ ഗാനത്തിനൊപ്പം ഹൃദ്യമായ രംഗം കൂടിയായപ്പോൾ സദസ്സിനും കണ്ണുനിറഞ്ഞു. തൃശൂരിൽ നടന്ന അവാർഡ് നൈറ്റ് ചടങ്ങിലാണ് സംഭവം.

എസ്പിബിയുടെ തന്നെ എക്കാലത്തെയും ഹിറ്റ് ഗാനം 'മലരേ മൗനമാ' എന്ന ഗാനമാണ് വേദിയിൽ ആലപിച്ചത്. എസ്പിബിക്കൊപ്പം ശ്രീമതി മനിഷയും വേദിയിൽ. പാടുന്നതിനിടയിൽ വികാരഭരിതയായി ശ്രീമതി കരഞ്ഞു. ഇതുകണ്ട എസ്പിബി ചേർത്തുപിടിച്ച് കണ്ണീരൊപ്പി. 

ആലാപനത്തിനിടെ ഹമ്മിംഗ് പാടാനായി മുന്നോട്ട് വന്ന ഗായകന്‍ പാര്‍ത്ഥന് മൈക്ക് പിടിച്ചത് എസ്പിബിയാണ്. മൈക്ക് താന്‍ പിടിച്ചുകൊള്ളാമെന്ന് പാര്‍ത്ഥന്‍ പറഞ്ഞുവെങ്കിലും എസ്പിബി സമ്മതിച്ചില്ല. നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ എസ്പിബിയുടെ പ്രവര്‍ത്തിയെ സ്വീകരിച്ചത്. 

ജീവിതത്തിൽ ഈശ്വരസാന്നിധ്യമറിഞ്ഞ ദിവസമെന്ന് മനിഷ ഫെയ്സ്ബുക്കിൽ കുറിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോടൊപ്പം പാട്ടുപാടിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ കരഞ്ഞുപോയി- മനീഷ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...