‘96ല്‍ ജാനു ആകേണ്ടിയിരുന്നത് ഞാന്‍’‍; ദുബായ് അനുഭവം വെളിപ്പെടുത്തി മഞ്ജു‍: വിഡിയോ

manju-janu
SHARE

96 എന്ന സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം ചെയ്ത സിനിമ തമിഴിൽ മാത്രമല്ല, മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും വൻ വിജമായിരുന്നു. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു സിനിമാ അനുഭവമായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ജാനുവായി വേഷമിടേണ്ടത് തൃഷയായിരുന്നില്ല എന്നതാണ് പുതിയ വാര്‍ത്ത. അത് നമ്മുടെ സ്വന്തം മഞ്ജു വാര്യര്‍ ആയിരുന്നത്രെ. 

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ. അടുത്തിടെ ദുബായിൽ ഒരു അവാർഡ് ഫങ്‌ഷന് പോയപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:

പരിപാടി കഴിഞ്ഞ് ഞാൻ പോകുമ്പോൾ വിജയ് പുറകെ ഓടിവന്നു. 96ന്റെ സംവിധായകൻ പ്രേം നിങ്ങളെ കാണണം എന്ന് വിജയ് എന്നോട് പറഞ്ഞു. പ്രേം അപ്പോൾ എന്നോട് പറഞ്ഞു, ഞാൻ നിങ്ങളുടെ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും, പക്ഷെ എങ്ങനെ കോണ്ടാക്‌ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഇത് കേട്ടപ്പോൾ താൻ ഷോക്കായി പോയെന്നും മഞ്ജു പറയുന്നു. സർ എന്താണ് പറയുന്നതെന്നും, ഒരു തവണ വിളിച്ചിരുന്നേൽ താൻ ഓടി വരില്ലായിരുന്നോയെന്നും മറുപടി പറഞ്ഞെന്നും മഞ്ജു പറയുന്നു.

അടുത്ത പടത്തില്‍ എന്തു കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും പറഞ്ഞോളൂ, ഞാന്‍ വരാം. വനന്ു കഴിഞ്ഞ് വേണ്ടെങ്കില്‍ വേണ്ട എന്ന് പറഞ്ഞുകൊള്ളു എന്നും സംവിധായകനോട് പറഞ്ഞു എന്ന് മഞ്ജു വ്യക്തമാക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...