ചിത്രത്തില്‍ ജഗതി; അമ്മയെ ചേർത്ത്നിര്‍ത്തി കണ്ണുതുടച്ച് ശ്രീലക്ഷ്മി: വിഡിയോ

sreelekshmi-mother
SHARE

എല്ലാ പ്രൗഢിയോടും കൂടി തന്നെയാണ് കല മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടത്തിയത്. എന്നാൽ എല്ലാ ആഡംബരങ്ങൾക്ക് നടുവിലും അമ്മയുടെയും മകളുടെയും മനസിൽ ഒരു വേദനയുടെ കനലുണ്ടായിരുന്നു. വരൻ ജിജിൻ ജഹാംഗീറിന് മകളെ കരംപിടിച്ചേകാൻ അച്ഛൻ ജഗതി ശ്രീകുമാറില്ലാതിരുന്നതിന്റെ വേദന. 

മകളുടെ ആ സങ്കടം അമ്മയോളം ആർക്കാണ് മനസിലാകുക. അതുകൊണ്ട് തന്നെ കല മകൾക്ക് വിവാഹസമ്മാനമായി നൽകിയത് ഏറ്റവും അമൂല്യമായൊരു സമ്മാനമായിരുന്നു. വരൻ ജിജിനടങ്ങുന്ന കുടുംബഫോട്ടോയിൽ ജഗതിയും ഒപ്പമുള്ള ഛായാചിത്രമായിരുന്നു ആ സമ്മാനം.

ജഗതിയുടെ അഭാവം ആ ഫോട്ടോയ്ക്ക് നികത്താനായില്ലെങ്കിലും അച്ഛന്റെ സാന്നിധ്യം അനുഭവവേദ്യമാക്കാൻ അമ്മയുടെ സമ്മാനത്തിന് സാധിച്ചു. ചിത്രം കണ്ട് അമ്മയും മകളും ഒരേപോലെ വികാരനിർഭരരായി. വേദിയിൽ അമ്മയെ ചേർത്ത്നിര്‍ത്തി കണ്ണുതുടയ്ക്കുന്ന ശ്രീലക്ഷ്മിയുടെ വിഡിയോ വൈറലാണ്. 

അപകടത്തിന് ശേഷം അച്ഛനെ കാണാൻ പൊതുവേദിയിലേക്ക് ഓടിയെത്തിയ ശ്രീലക്ഷ്മിയെ അത്രവേഗമൊന്നും മലയാളികൾക്ക് മറക്കാനാകില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...