ടിക് ടോക്കില്‍ മമ്മൂട്ടി കഥാപത്രങ്ങളാകൂ; ടിക് ടോക് മത്സരവുമായി ‘മാമാങ്ക രാവ്’

mamangam
SHARE


മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശം. ആരാധകരുടെ ഡിജിറ്റൽ പ്രൊമോഷൻ ഗ്രൂപ്പായ 369 മീഡിയയും ആലപ്പുഴയിലെ ഹിബാസ് വെഡ്‌ഡിങ് കളക്ഷൻസ് സെന്ററുമായി ചേർന്ന് ‘മാമാങ്ക രാവ് : ആഘോഷ രാവ്’ എന്ന തലക്കെട്ടില്‍ ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു. മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിൽ തന്നെ ടിക് ടോക് വിഡിയോ എടുത്തുള്ള മത്സരമാണ് അത്.

വിഡിയോ +919946300800 എന്ന നമ്പറിൽ വാട്സാപ് ആയി അയക്കുകയോ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ടിന്റെ ഫെയിസ് ബുക്ക് പേജിൽ മെസ്സേജ് ആയി അയച്ചു കൊടുക്കയോ ചെയ്യണം. ഇവയിൽ നിന്നും സംഘാടകർ തിരഞ്ഞെടുക്കുന്ന വിഡിയോകൾ അതേ ഫെയിസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. അവയിൽ ഏറ്റവും റീച്ചു കിട്ടുന്ന വിഡിയോക്ക് ആണ് സമ്മാനം.

ഗോൾഡ്, സിൽവർ, ബ്രൗൺസ് വൗച്ചറുകളാണ് ഹിബാസ് വെഡ്‌ഡിങ് കളക്ഷൻസ് സമ്മാനമായി കൊടുക്കുക. ഈ മാസം 30 വരെ എൻട്രികൾ അയക്കാം. മാമാങ്കം റിലീസ് ദിവസത്തിന് തലേന്ന് വൈകുന്നേരം ഫലം പ്രഖ്യാപിക്കും. ‌


MORE IN ENTERTAINMENT
SHOW MORE
Loading...
Loading...