അഞ്ചു പെണ്ണുങ്ങൾക്കൊപ്പമുള്ള ജീവിതം; ചിരിപ്പിച്ച് കൃഷ്ണകുമാര്‍; കൂടെ കുടുംബവും; വിഡിയോ

krishnakumar-family
SHARE

മലയാളസിനിമയിലെ താരകുടുംബങ്ങളിലൊന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കൾ അഹാനയും ഹൻസികയും ഇതിനോടകം സിനിമയിലെത്തിക്കഴിഞ്ഞു. മൂന്നാമത്തെ മകൾ ഇഷാനിയും മമ്മൂട്ടി നായകനായെത്തുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേത്തെക്കുകയാണ്. ചിത്രത്തിൽ മകൾക്കൊപ്പം കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്

റിമി ടോമി അവതാരകയായ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടി വീണ്ടും പ്രേക്ഷകർക്കു മുന്നിൽ എത്തുമ്പോൾ അതിഥികളായെത്തുന്നത് കൃഷ്ണകുമാറും കുടുംബവുമാണ്. കൃഷ്ണകുമാർ, ഭാര്യ സിന്ധു താരങ്ങളായ അഹാന, ഇഷാനി എന്നിവരുൾപ്പെടെയാണ് ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തുന്നത്.

റിമി ടോമിയും കൃഷ്ണകുമാറും കുടുംബവും തമ്മിലുള്ള രസകരമായ രംഗങ്ങൾ കൂട്ടിയിണക്കി പുറത്തിറക്കിയ പ്രമോ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഭർത്താവിനെയും മക്കളെയും കുറിച്ചുള്ള വിശേഷങ്ങൾ സിന്ധുവും പങ്കു വയ്ക്കുന്നുണ്ട്. ‘ഇപ്പോൾ തന്നെ നാല് മക്കളായി ഇനി ചേർന്നു നിന്ന് പറയിപ്പിക്കരുത്'' എന്ന കൃഷ്ണകുമാറിന്റെ ട്രോൾ ഡയലോഗും ചിരി നിറച്ചുകഴി‍ഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...