സ്നേഹിക്കാം, പക്ഷേ അന്ധമായി വിശ്വസിക്കരുത്; തുറന്ന് പറഞ്ഞ് ധന്യ മേരി വർഗീസ്

dhanya-mary-varghese
SHARE

സിനിമാ‌, മോഡലിങ്, പരസ്യ ചിത്ര രംഗങ്ങളിൽ തിളങ്ങി നിന്ന താരമാണ് ധന്യ മേരി വര്‍ഗീസ. ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ പരമ്പരയിലൂടെയാണ് ധന്യ അഭിനയരംഗത്ത് മടങ്ങിയെത്തിയത്. 

രണ്ട് വർഷം മുമ്പ് ഒരു റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് ജീവിതത്തിന്റെ യാഥാർത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുൻപോട്ട് പോകാനും ഇടയാക്കിയതായി ധന്യ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. 

''അനുഭവമാണ് എന്റെ ഗുരു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോൾ പ്രതികരിക്കുക. ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭർത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവർക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി. എന്നാൽ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങൾ എന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു, എല്ലാവരേയും സ്നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളിൽ നിന്ന് പല പാഠങ്ങളും ഉൾക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങൾ ഇപ്പോൾ മറക്കാൻ ശ്രമിക്കുകയാണ്'', ധന്യ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...