പുലിമുരുകനിൽ ജൂലി ആകേണ്ടിയിരുന്നത് ഞാൻ; പക്ഷേ..; കാരണം വെളിപ്പെടുത്തി ഷർമ്മിലി

sharmili-actress
SHARE

അഭിമന്യു എന്ന ചിത്രത്തിലെ 'രാമായണക്കാറ്റേ' എന്ന ഹിറ്റ് ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ഗാനരംഗത്തിൽ മോഹന്‍ലാലിനൊപ്പമുള്ള ഷർമിലിയുടെ പ്രകടനം ആരും മറക്കില്ല. എംടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമ്മിലി പിന്നീട് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിന്നു.

ഇപ്പോഴിതാ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷൻ കൺട്രോളർ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഷർമ്മിലി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 

'നല്ല ടീം,​ ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ടുകളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവർ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകൾ ഞാൻ ആന്റണി സാറിന് മെയിൽ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്‌ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്‌തത് നമിതയാണ്'. ഷർമ്മിലി പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...