'എന്നെകൊണ്ട് വയ്യ'; കണ്ണാന കണ്ണെ പാടി ക്യൂട്ട് കുഞ്ഞാവ; വിഡിയോ

kannane
SHARE

കണ്ണാന കണ്ണെ എന്ന ഹിറ്റ് ഗാനം സംഗീത ആസ്വാദകരുടേയും ആലപിക്കുന്നവരുടേയുമെല്ലാം ഇഷ്ട ഗാനമാണ്. എന്നാൽ പാട്ടിൻറെ ഇത്രയും ക്യൂട്ട് വേർഷൻ ആദ്യമായിട്ടെന്ന് സേഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. കൊഞ്ചി കൊഞ്ചി കണ്ണാന കണ്ണെ ആലപിക്കുന്ന കുട്ടിത്താരമാണ് ഏവരുടേയും ഹൃദയം കവർന്നിരിക്കുന്നത്.

കുടുംബവും ഒത്തിരിക്കുന്ന വേളയിൽ കുഞ്ഞുവാവയുടെ രസകരമായ വി‍ഡിയോയാണ് വൈറലാകുന്നത്. പാട്ടിൻറെ രണ്ട് വരി ഭാവവും താളവും ശ്രുതിയുമൊക്കെ ചേർത്ത് പാടിയ പാട്ടുകാരിയെ എല്ലാവരും കൈയ്യടിച്ചാണ് പ്രോത്സാഹിപ്പിച്ചത്. കൈയ്യടി ശബ്ദം ഉയർന്നതോടെ നാണം കൊണ്ട് തലതാഴ്ത്തി ഇരിക്കുകയാണ് കു‍ഞ്ഞ് വാവ. 

നാണിച്ച് തലതാഴ്ത്തി ചിരിയൂറിന്നതിനൊപ്പം തൻറെ പാട്ട് എല്ലാവർക്കും ഇഷ്ടമായെന്ന് ഉറപ്പാക്കിയ കുഞ്ഞ് വാവ 'എന്നെകൊണ്ട് വയ്യ' എന്ന് കമൻറും പാസാക്കുന്നുണ്ട്. കുഞ്ഞിൻറെ ക്യൂട്ട്നസ് കണ്ട് സഹിക്കാനാവാതെ വിഡിയോ എടുക്കുന്ന യുവതി കവിളത്തൊരു നുള്ളും നൽകുന്നുുണ്ട്.

എന്തായാലും കണ്ണാന കണ്ണെ പാടി കണ്ടിരുന്നവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയരിക്കുകയാണ് ഈ ക്യൂട്ട് കുഞ്ഞാവ. ഇനിയും പാടണമെന്നും പാട്ട് നന്നായിട്ടുണ്ടെന്നുമെല്ലാം പറഞ്ഞ് അഭിനന്ദന പ്രവാഹമാണി ഈ കുഞ്ഞ്ഗായികയെ തേടിയെത്തുന്നത്..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...