ഹൊറര്‍ ത്രില്ലറില്‍ ഞെട്ടിക്കാന്‍ മഞ്ജു; കൂടെ സണ്ണിയും; കാത്തിരിപ്പില്‍ ആരാധകര്‍

manju-sunny-jiss
സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, ജിസ് ടോംസ്
SHARE

മലയാളികളുടെ രണ്ട് ഇഷ്ടതാരങ്ങളായ മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനുവേണ്ടി. മഞ്ജു നായികയായെത്തുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്ന്‍ എത്തുന്നു. സിനിമയുടെ ചിത്രീകരണം അടുത്തമാസം തിരുവനന്തപുരത്ത് ആരംഭിക്കും. 'മഞ്ജു വാര്യരുമൊത്തുള്ള അടുത്ത ചിത്രത്തില്‍ ധാരണയായി കഴിഞ്ഞു' എന്ന് സണ്ണിവെയ്ന്‍ നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജിസ് ടോംസിന്റെ നേത്യത്വത്തില്‍ ജിസ് ടോംസ് മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കായകുളം കൊച്ചുണ്ണി, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളില്‍ ഗോകുലം മൂവിസിന് വേണ്ടി നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത് ജിസ് ടോംസാണ്. രഞ്ജി പണക്കര്‍, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആമേന്‍, ഡബിള്‍ ബാരല്‍, തുടങ്ങിയ ചിത്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ അഭിനന്ദൻ രാമനുജനാണ് ക്യാമറയ്ക്ക പിന്നില്‍. ഹൊറര്‍ ചിത്രമാണന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പൂജ ഡിസംബര്‍ ആദ്യ വാരം നടക്കും. 

മഞ്ജുവിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം തമിഴിലെ അസുരനാണ്. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’, റോഷൻ ആൻഡ്രൂസ് ചിത്രം ‘പ്രതി പൂവൻകോഴി’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. മഞ്ജുവും ഭാഗമായ പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറാ’ണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...