സ്വപ്നസാക്ഷാത്കാരം; മേഘങ്ങൾക്കിടയിലൂടെ പറന്ന് സരയു; വൈറൽ ചിത്രങ്ങൾ

darayu-4
SHARE

തന്റെ ജീവിതത്തിലെ വലിയ ഒരു സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് നടി സരയു. സിനിമയിൽ അത്ര സജീവമല്ലാത്ത സരയു സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. യാത്രയെ പ്രണയിക്കുന്ന സരയു പെൻസിൽവാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെൽഫിയയിൽ നിന്നുമാണ് ആ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുന്നത്.

sarayu-2

സാഹസികത നിറഞ്ഞ സ്കൈഡൈവിംഗ് അനുഭവമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. എന്തെങ്കിലും ആഗ്രഹിക്കുക..പരിശ്രമിക്കുക..അതിനായി കാത്തിരിക്കുക. സമയമാകുമ്പോൾ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും സരയു ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. ഇതേപൊലത്തെ സ്വപ്നങ്ങൾ ഒക്കെ പുറത്തെടുക്കാൻ തന്നെയാണ് ഇനി തന്റെ പ്ലാനെന്നും സരയും കൂട്ടിച്ചേർത്തിരിക്കുന്നു. പോസ്റ്റിനൊപ്പം സ്കൈ ഡൈവിങ് ചെയ്യുന്ന ചിത്രങ്ങളും ഉണ്ട്.

sarayu-1
MORE IN ENTERTAINMENT
SHOW MORE
Loading...
Loading...