മുഖ്യനായി അഭിനയിക്കുന്ന മമ്മൂട്ടി; പിണറായി വിജയനെ കാണാനെത്തി ; ചിത്രം വൈറൽ

mammootty-pinarayi
SHARE

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് വൺ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ നേരിട്ടെത്തി.  മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി കാണാനെത്തിയ  വിവരവും ചിത്രവും പങ്കുവച്ചത്. ഇതോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമാണ് മമ്മൂട്ടി വൺ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.ബോബി-സഞ്ജയ്‌യാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...