രജനി–മമ്മൂട്ടി പടം; ഇൗ സിനിമയ്ക്ക് ഇൗ പേര് ചേരില്ല; അന്ന് കമൽ പറഞ്ഞു: വിഡിയോ

rajini-kamal-thalapathy
SHARE

തമിഴകത്തിനൊപ്പം രാജ്യത്തിന്റെ ശ്രദ്ധ തന്നെ നേടുകയാണ് രജനികാന്ത്–കമൽഹാസൻ എന്നിവരുടെ നീക്കങ്ങൾ. സിനിമാ ജീവിതത്തിന്റെ 60 വർഷങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയാണ് കമൽഹാസൻ. രാഷ്ട്രീയപ്രവേശത്തിന് ശേഷം നടക്കുന്ന ഇൗ പരിപാടിയിൽ വളരെ സൗഹൃദമായി രജനികാന്തും പങ്കെടുക്കുന്നു എന്നത് ചർച്ചകൾ സജീവമാക്കുകയാണ്. അടുത്ത മാസം രജനിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും എന്ന സൂചനകൾ നിലനിൽക്കുമ്പോഴാണ് ഇരുവരുെടയും വേദി പങ്കിടൽ. ഇരുവരും ഒരുമിച്ച് നിൽക്കാനുള്ള സാധ്യതകളും സമൂഹമാധ്യമങ്ങൾ ഏറ്റുപിടിക്കുന്നുണ്ട്.

ഇന്ന് ഇരുവരുടെയും  ഗുരുനായ കെ.ബാലചന്ദറിന്റെ അനുസ്മരണത്തില്‍ കമലും രജനിയും നടത്തിയ പ്രസംഗവും ശ്രദ്ധേയമാണ്. ഇതിൽ ഏറെ കൗതുകം നിറഞ്ഞ രസകരമായ ഒരു അനുഭവം കമൽഹാസൻ പങ്കുവച്ചു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് രജനി കമലിനോട് പുതിയ സിനിമയെ കുറിച്ച് പറയുന്നത്. മണിരത്നനമാണ് സംവിധാനെന്നും മമ്മൂട്ടിയും ചിത്രത്തിലെത്തുമെന്നും രജനി കമലിനോട് പറഞ്ഞു. പടത്തിന്റെ പേര് വളരെ മികച്ചതാണെന്നും രജനി അഭിമാനത്തോടെ പറഞ്ഞു. കല്ല്യാണമേളത്തിനിടയ്ക്കാണ് ഇൗ ചർച്ച. കമൽ ചിത്രത്തിന്റെ പേര് എന്താണെന്ന അന്വേഷിച്ചു. ദളപതി എന്ന് രജനി പറഞ്ഞു. എന്നാൽ കമൽ കേട്ടത് ഗണപതി എന്നാണ്. പേരു കേട്ടതും കമൽഹാസൻ പറഞ്ഞു. രജനി ഇത്ര നല്ല കഥയുള്ള സിനിമയ്ക്ക് ഇങ്ങനെയാെരു പേരു വേണോ?

ഇതോടെ രജനിയും അസ്വസ്ഥനായി. നല്ല പേരാണെന്നാണല്ലോ എല്ലാവരും പറഞ്ഞത് എന്ന് അദ്ദേഹം കമലിനോട് പറഞ്ഞു. അപ്പോഴും കമൽ പറഞ്ഞു. ഇത് അത്ര നല്ല പേരല്ല. ഇൗ സിനിമയ്ക്ക് ചേരില്ല. വിനായക ചതുർഥി പോലെ തോന്നും. ഇൗ പേര് മാറ്റുന്നതാണ് നല്ലത്. ഇതോടെ രജനിയ്ക്ക് കാര്യം പിടികിട്ടി. ചിത്രത്തിന്റെ പേര് ദളപതി എന്നാണെന്ന് രജനി വീണ്ടും പറഞ്ഞ​തോടെ കമൽ ചിരിച്ചുകൊണ്ട് പറഞ്ഞു. ക്ഷമിക്കണം. ഗണപതി എന്നാ കേട്ടത് ദളപതി പേര് ഗംഭീരമാണ്. ആരാധകർക്കുള്ള ഉപദേശം എന്ന പോലെയാണ് കമൽ ഇക്കാര്യം പറഞ്ഞത്.

ജീവിതത്തിലെ ഒാരോ സംഭവങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരു സിനിമയുടെ പേര് പോലും ചർച്ച ചെയ്യുന്ന അടുത്ത സൗഹൃദം ഞങ്ങൾക്കുണ്ട്. ഇതറിയാതെയാണ് ആരാധകർ തമ്മിൽ തല്ലുന്നത്. എന്നെ പറ്റി രജനിയോടും രജനിയെ പറ്റി എന്നോടും മേശം പറയുന്നവർക്ക് അതറിയാം. അടുത്ത നിമിഷം ഞങ്ങൾ പരസ്പരം അക്കാര്യം ചർച്ചചെയ്യുെമന്ന്. ഒരു കളിയാകുമ്പോൾ രണ്ടു ഗോൾ പോസ്റ്റുകൾ വേണം. എങ്കിൽ മാത്രമേ മൽസരം നന്നാവൂ, കാഴ്ചക്കാരെ കിട്ടൂ. അതാണ് ഞാനും രജനിയും ചെയ്യുന്നത്. കമൽ വ്യക്തമാക്കി. ജീവിതത്തിലെയും സിനിമയിലെയും സൗഹൃദം രാഷ്ട്രീയത്തിൽ വരുമ്പോൾ എങ്ങനെയെന്ന് കാത്തിരുന്നു തന്നെ അറിയണം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...