4 വയസ്സുള്ള കുട്ടി 'ആന്റി' എന്ന് വിളിച്ചു; അസഭ്യം പറഞ്ഞ് സ്വര ഭാസ്കര്‍; പ്രതിഷേധം

swara-bhaskar
SHARE

നാല് വയസ്സുള്ള കുട്ടി ആന്റി എന്ന് വിളിച്ചതിന് പരസ്യമായി അധിക്ഷേപിച്ച്  ബോളിവുഡ് നടി സ്വര ഭാസ്കര്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സ്വര കൊച്ചുകുട്ടിക്ക് നേരെ ഇത്തരത്തില്‍ പെരുമാറിയത്. സോഷ്യല്‍ മീഡിയയില്‍ സ്വരയ്ക്കുനേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

31– കാരിയായ സ്വരയെ ആന്‍റി എന്ന് വിളിച്ചതിനാണ് നാല് വയസ്സുള്ള കുട്ടിയെ സ്വര അധിക്ഷേപിച്ചത്. ഇതിന്റെ വിഡിയോയും വൈറലായിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഒരു പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിനിടയിലാണ് ബാലതാരം തന്നെ ആന്റി എന്ന് വിശേഷിപ്പിച്ചതെന്ന് സ്വര പറയുന്നു. എന്നാൽ കുട്ടി തന്നെ അത്തരത്തിൽ അഭിസംബോധന ചെയ്തത് സ്വരയെ പ്രകോപിപ്പിച്ചു.

താൻ കുട്ടിയുടെ മുഖത്ത് നോക്കി മോശം വാക്ക് പറഞ്ഞില്ലെന്നും എന്നാൽ മനസിൽ അങ്ങനെ വിചാരിച്ചെന്നും സ്വര വീഡിയോ ക്ലിപ്പിൽ പറയുന്നു. ഇതാണ് വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്വര ഭാസ്കർ കുട്ടിയെ അപമാനിച്ചുവെന്നാണ് ആരോപണം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം സ്വര ആന്റി എന്ന പേരിലുള്ള ഹാഷ്ടാഗുകളാണ് ട്വിറ്ററിൽ നിറയുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...