ലോകത്തിന് അത് വാർത്ത; പക്ഷേ ഞങ്ങൾക്ക്....; തുറന്ന്പറഞ്ഞ് ശ്രുതി ഹാസൻ

shruthi-kamal-haasan
SHARE

മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും അത് തങ്ങളിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ. അമ്മയുടെയും അച്ഛന്റെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്നത് ലോകത്തിന് വാർത്തയാണെന്ന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയ പലരും പറയും. 

എന്നാൽ വീട്ടിലുള്ളവർക്ക് ഇത് വാർത്തയല്ലെന്നും അവര്‍ ചെയ്യേണ്ട കാര്യം തന്നെയാണ് ചെയ്തതെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞു. 

''അവരെടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടയായിരുന്നു. അവർ ചെയ്യേണ്ടതു തന്നെയാണ് ചെയ്തത്. അവരുടേതായ രീതികളിൽ അവർ സന്തോഷം അർഹിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളാകുന്നതിനും മുൻപ് അവർ രണ്ട് വ്യക്തികളായിരുന്നു. രണ്ടു പേർ പിരിയുന്നത് സങ്കടമുള്ള കാര്യമാണ്. 

എങ്കിലും വ്യക്തിയെന്ന നിലയിൽ ഞാൻ പറയുക ഒരു ബന്ധം ശരിയാകുന്നില്ലെന്നു തോന്നിയാൽ അത് കൂട്ടിയൊട്ടിക്കാൻ ശ്രമിക്കരുതെന്നാണ്. കൊടുങ്കാറ്റിൽ അത് തകർന്നേക്കാം. പുറത്തുള്ളവർക്ക് വേർപിരിയലായി തോന്നിയേക്കാം. എന്നാൽ ‍ഞങ്ങൾ വളരെ മുൻപേ അതിന് തയ്യാറെടുത്തിരുന്നു'', ശ്രുതി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...