അന്യന്‍ ലാലേട്ടനെങ്കിൽ വേറെ ലെവൽ; കട്ട ഫാൻ ആയ ഭാര്യ; കഥ പറഞ്ഞ് വിക്രം; വിഡിയോ

vikram-dhruv-priya
SHARE

ഭാര്യയുടെ മോഹൻലാല്‍ ആരാധനയെക്കുറിച്ച് പല വേദികളിലും വിക്രം തുറന്നുപറ‍ഞ്ഞിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ മകൻ ധ്രുവ് നായകനായ ആദിത്യവർമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴും ലാലേട്ടനോടുള്ള ഭാര്യയുടെ ആരാധനയെക്കുറിച്ച് താരം വാചാലനായി. 

‘എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായി ചെയ്തു. എന്നിട്ടും ഭാര്യ പറഞ്ഞു ‘ലാലേട്ടനാണെങ്കില്‍ അതു വേറെ ലെവലായേനെ’ 

മകൻ ധ്രുവിനും ചിത്രത്തിലെ നായിക പ്രിയാ ആ‌നന്ദിനുമൊപ്പമാണ് ആദിത്യവർമയുടെ പ്രൊമോഷന് വിക്രം തിരുവന്തപുരത്ത് എത്തിയത്. 

‘ആദിത്യവർമ’ 8 ന് തിയറ്ററുകളിലെത്തുമ്പോൾ മകനെ പണ്ട് സ്കൂളിൽ പ്രഛന്ന വേഷ മത്സരങ്ങൾക്കു കൊണ്ടുപോകുന്നതു പോലെയുള്ള ആകാംക്ഷയും ആശങ്കയുമാണ് അനുഭവിക്കുന്നതെന്നും വിക്രം പറഞ്ഞു. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...