രക്ഷിച്ചത് ഷാരൂഖല്ല; െഎശ്വര്യ: പാർ‌ട്ടിയിലെ തീപിടിത്തത്തിൽ വന്‍ ട്വിസ്റ്റ്

aishwaraya
SHARE

ഐശ്വര്യ റായിയുടെ മാനേജരുടെ വസ്ത്രത്തിന് തീപിടിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. അമിതാഭ് ബച്ചന്റെ വീട്ടിലൊരുക്കിയ ദീപാവലി ആഘോഷത്തിനിടെയായിരുന്നു സംഭവം. ഐശ്വര്യ റായിയുടെ മാനേജർ അർച്ചന സദാനന്ദിന്റെ ലഹങ്കയ്ക്കായിരുന്നു തീപിടിച്ചത്. അന്ന് അര്‍ച്ചനയുടെ രക്ഷക്കെത്തിയത് ബോളിവുഡിന്റെ ഹീറോ ഷാരുഖാനാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ പുതിയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഐശ്വര്യ റായി തന്നെയാണ് അർച്ചനയെ രക്ഷിച്ചതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒക്ടോബർ 28 തിങ്കളാഴ്ചയായിരുന്നു ജൽസയിൽ ദീപാവലി ആഘോഷങ്ങൾ നടന്നത്.  അന്ന് രാത്രി ആഘോഷങ്ങൾക്കിടെ അർച്ചനയുടെ ലെഹങ്കയ്ക്ക് തീപിടിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരും പകച്ചുനിന്നപ്പോള്‍ ഷാരൂഖ് ഇടപെട്ട് തീയണയ്ക്കുകയായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വസ്തുത അങ്ങനെയല്ലന്നാണ് ഹോളിവുഡ് ഹം​ഗാമ റിപ്പോർട്ട് ചെയ്യുന്നത്.

ആഘോഷത്തിനിടെ അർച്ചനയുടെ വസ്ത്രത്തിന് തീപിടിച്ചപ്പോൾ സമചിത്തതയോടെ പ്രവർത്തിച്ചത് െഎശ്വര്യയാണ്. അവര്‍ തീ അണച്ച് അർച്ചനയെ രക്ഷപ്പെടുത്തുകയും ഇതുവഴി വലിയൊരു അപകടമാണ് ഒഴിഞ്ഞുമാറിയതെന്നുമായിരുന്നു പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 

മാനേജറെ സാഹസികമായി രക്ഷിച്ച ഐശ്വര്യയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ. ഷാരൂഖ് അല്ല ഐശ്വര്യയാണ് യഥാർത്ഥത്തിൽ ഹീറോ എന്നും ആരാധകർ പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...