‘മോദിയെ വിമർശിച്ചിട്ടില്ല; ബഹുമാനത്തോടെ പെരുമാറി; എതിർപ്പ് വിവേചനത്തോട്’

spb-05
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ വിമർശിച്ചിട്ടില്ലെന്ന് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഔദ്യോഗിക വിരുന്നിനിടെ മൊബൈൽ ഫോണുകൾ വാങ്ങി വച്ചതിനെ വിമർശിച്ച് അദ്ദേഹം കഴിഞ്ഞ ദിവസമിട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് വിശദീകരണം.

പ്രധാനമന്ത്രി വളരെ ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും സുരക്ഷാ ജീവനക്കാരാണ് വിവേചനം കാണിച്ചതെന്നും അദ്ദേഹം വിശദമാക്കി. ബോളിവുഡ് താരങ്ങളെയും താൻ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 29 ന് പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചു. വിരുന്നിൽ കയറുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ വാങ്ങി വച്ച് ടോക്കൺ നൽകിയെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതേ വിരുന്നിലെത്തിയ ബോളിവുഡ് താരങ്ങൾ പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെൽഫിയെടുക്കുകയും ഇത് പങ്കുവയ്ക്കുകയും ചെയ്തു. ഇത് എങ്ങനെ സാധിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിൽ ഉണ്ടായിരുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...