സീരിയൽ നടിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തു; സുഹൃത്തുക്കൾക്ക് അശ്ലീല വിഡിയോ കോൾ; പരാതി

tejaswi-call
SHARE

തന്റെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വിഡിയോ കോളുകള്‍ വിളിക്കുന്നുവെന്ന് സീരിയല്‍ നടി തേജസ്വി പ്രകാശ്. ഫോണ്‍ ഹാക്ക് ചെയ്ത് തന്റെ കോണ്ടാക്റ്റിലുള്ള ആളുകളെയാണ് ഫോണ്‍ ചെയ്യുന്നത് എന്നാണ് താരം പറയുന്നത്. നടിമാര്‍ ഉള്‍പ്പടെ നിരവധി സുഹൃത്തുക്കള്‍ക്ക് ഇത്തരത്തിലുള്ള കോളുകള്‍ വന്നെന്നും അവര്‍ തന്നെ വിളിച്ച് അറിയിച്ചെന്നുമാണ് ഒരു എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സൈബര്‍ സെല്ലിന് വിവരം അറിയിച്ചെന്നും പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും തേജസ്വി വ്യക്തമാക്കി. 

തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് എന്റെ കോണ്ടാക്റ്റിലുള്ള ആളുകളുമായി വളരെ സൗഹാര്‍ദ പരമായാണ് സംസാരിക്കുന്നത്. വാട്‌സാപ്പിലൂടെ ഒരു ലിങ്ക് ഷെയര്‍ ചെയ്തതിന് ശേഷം അവര്‍ക്ക് ലഭിക്കുന്ന കോഡ് ഷെയര്‍ ചെയ്യാന്‍ പറയും. അതോടെ അയാള്‍ വിഡിയോ കോള്‍ ചെയ്യും.. അത് എടുത്താല്‍ നഗ്നനായ ആളെയാണ് കാണാന്‍സാധിക്കുക എന്നാണ് താരം പറയുന്നത്. 

കഴിഞ്ഞ ദിവസം തനിക്കും അത്തരത്തിലുള്ള ഫോണ്‍ കോള്‍ വന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ നില്‍ക്കുന്ന സമയത്തായിരുന്നു കോള്‍ വന്നത്. കോള്‍ എടുത്തപ്പോള്‍ നഗ്നനായ ഒരാളെയാണ് കണ്ടത്. അത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും തേജസ്വി വ്യക്തമാക്കി. നടിമാരായ കരിഷ്മ തന്ന, ടാനി ശര്‍മ തുടങ്ങിയ നിരവധി നടിമാര്‍ക്ക് ഇത്തരത്തിലുള്ള കോളുകള്‍ വന്നു. അവര്‍ എല്ലാം ഞെട്ടിയിരിക്കുകയാണ്.സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ് അവര്‍ വിളിച്ചു പറഞ്ഞതെന്നും തന്നെ അറിയാത്തവര്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും വിചാരിക്കുക എന്നും താരം കൂട്ടിച്ചേര്‍ത്തു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...