'മലിനീകരണം സഹിക്കാൻ വയ്യ'; മാസ്ക് ധരിച്ച് പ്രിയങ്ക; ട്രോൾ, വിമർശനം

priyanka-04
SHARE

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യെന്ന് ബോളിവുഡ് സൂപ്പർതാരം പ്രിയങ്കാ ചോപ്ര. 'ദി വൈറ്റ് ടൈഗറി'ന്റെ ഷൂട്ടിങിനായി ഡൽഹിയിലെത്തിയ താരം മലിനീകരണത്തിന്റെ കാഠിന്യം വലിയതാണെന്ന് വ്യക്തമാക്കി മാസ്ക് ധരിച്ച ചിത്രം പങ്കുവച്ചിരുന്നു. ‘‘മലിനീകരണം ഷൂട്ടിങ്ങിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കൂടി സാധ്യമല്ല. എയർ പ്യൂരിഫയറുകളും മാസ്ക്കുകളും ഉള്ളതിനാൽ ഞങ്ങൾ അനുഗ്രഹീതരാണ്. വീടില്ലാത്തവർക്കു വേണ്ടി പ്രാർഥിക്കൂ. എല്ലാവരും സുരക്ഷിതരായിരിക്കൂ’’ എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

എന്നാൽ സമൂഹ മാധ്യമങ്ങൾ ഇരുവായ്ത്തല വാളാണെന്ന് പറയുന്നത് പോലെയായി കാര്യങ്ങൾ. പ്രിയങ്ക പുകവലിക്കുന്ന ചിത്രവും വിവാഹത്തിന് വെടിക്കെട്ട് നടത്തിയ ചിത്രങ്ങളുമാണ് ട്രോളൻമാരിൽ പലരും തിരികെ പങ്കുവച്ചത്. ഭർത്താവ് നിക്ക് ജൊനാസിനും സുഹൃത്തുക്കൾക്കുമൊപ്പം ബീച്ചിലിരുന്ന് പുകവലിക്കുന്ന ചിത്രം നേരത്തെയും വിവാദമായിരുന്നു.

പ്രിയങ്കയുടേത് കാപട്യമാണെന്നും ചിലർ കമന്റ് ചെയ്തു. തന്നെ പോലെ ശ്വാസതടസം അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്, അതുകൊണ്ട് ദീപാവലിക്ക് പടക്കം ഒഴിവാക്കണമെന്ന് ഒരിക്കൽ പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. പക്ഷേ താരം സ്വന്തം വിവാഹത്തിന് വെടിക്കെട്ടും നടത്തി. ഇതിൽ പിന്നെയാണ് താരത്തിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ രൂക്ഷമായി വിമർശിക്കപ്പെടാൻ തുടങ്ങിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...