ജോഷി–ദിലീപ് കൂട്ടുകെട്ട് വീണ്ടും; 'ഓൺ എയർ ഈപ്പൻ' 2020 ലെത്തും

on-air04
SHARE

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച ട്വന്റി–ട്വന്റി ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ വിജയ ശിൽപികളായ ജോഷിയും ദിലീപും  ഒന്നിക്കുമ്പോൾ മെഗാ ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ദൃശ്യമാധ്യമ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ' ഓൺ എയർ ഈപ്പൻ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. നവാഗതരായ അരുണും നിരഞ്ജനുമാണ് തിരക്കഥ. മാസ് എന്റർടെയിനർ ആവും ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 2020 ജനുവരിയിലാണ് ഷൂട്ടിങ് ആരംഭിക്കുക. ജാഫേർസ് പ്രൊഡക്ഷൻസിന്റെ  ബാനറിൽ സജിൻ ജാഫർ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം മുൻനിര താരങ്ങളും അണിനിരക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...