അമ്മയ്ക്കൊപ്പമുള്ള നല്ല ഫോട്ടോ പ്ലീസ്! പൃഥിയോട് ഇഷ; മറുപടിയുമായി ആരാധകർ

മല്ലിക സുകുമാരന് പിറന്നാൾ ആശംസ നേർന്ന് പൃഥ്വിയും സുപ്രിയയും. അമ്മയ്ക്കൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വി പങ്കുവച്ചത്. ചെറുപ്പത്തിലെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്ത് വച്ച് ഹാപ്പി ബർത്ത്ഡേ അമ്മേ എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി ആരാധകരാണ് മല്ലിക സുകുമാരന് ആശംസകൾ നേർന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കരുത്തുറ്റ സ്ത്രീയാണ് മല്ലിക സുകുമാരൻ. ഫോട്ടോ കണ്ട ഇഷാ തൽവാറിന്റെ കമന്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അമ്മയ്ക്കൊപ്പമുള്ള ഒരു നല്ല ചിത്രം ഇനി വേണമെന്നായിരുന്നു താരം പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്. പൃഥ്വി ഇതിന് മറുപടി നൽകിയില്ലെങ്കിലും ആരാധകർ നിരവധി മറുപടികൾ കുറിച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് നല്ലതെന്നും മോശമെന്നുമുണ്ടോ? അതൊരു വികാരമല്ലേ എന്നായിരുന്നു ഒരാളുടെ മറുപടി.