'ഈ വാക്കുകൾ കേൾക്കാനാണ് കാത്തിരുന്നത്'; 25 വയസ്സെന്ന് തോന്നുന്നു'; കണ്ണുനനയിച്ച് ചാക്കോച്ചൻ

kunchako-boban
SHARE

മലയാളത്തിന്റെ നിത്യഹരിത നായകൻ കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്.

കേക്കിന്റെ മുകളിലായി മകനെ വാരിപ്പുളർന്ന് നിൽക്കുന്ന ഒരച്ഛനെ കാണാം. താഴെ എഴുതിയിരിക്കുന്നു “എന്റെ പപ്പയ്ക്ക് ജന്മദിനാശംസകൾ,” എന്ന്. ആ വാക്കുകൾ ഉദ്ധരിച്ചാണ് ചാക്കോച്ചൻ തന്റെ കുറിപ്പ് ആരംഭിച്ചത്. ഈ വാക്കുകൾ കേൾക്കാൻ താൻ ഏറെ കാത്തിരുന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോവ്‍ 25 വയസ്സിന്റെ ചെറുപ്പമാണ് തോന്നുന്നതെന്നും ചാക്കോച്ചൻ സൂചിപ്പിക്കുന്നു.  ഒപ്പം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കാനും താരം മറന്നില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...