വിശന്നുവലഞ്ഞ് കുഞ്ഞ്; ജാൻവിയോട് ഭക്ഷണത്തിനായി കൈനീട്ടി; വിഡിയോ

jahnvi-viral-video-help
SHARE

ബോളിവുഡിലെ യുവനടിമാരിൽ പലപ്പോഴും മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പ്രിയ താരം ജാൻവി  കപൂറാണ്. ആരാധകരോടുള്ള പെരുമാറ്റവും സ്നേഹവും താരം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വൈറലാകുന്ന വിഡിയോയും അത്തരത്തിലൊന്നാണ്. ഭക്ഷണത്തിനായി ജാൻവിക്കു മുന്നിൽ കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ബ്യൂട്ടിപാർലറിൽ പോകുന്നതിനായി കാറിൽ നിന്നും ഇറങ്ങുമ്പോഴാണ് നടിയുടെ മുന്നിലേയ്ക്ക് ഇൗ കുട്ടി എത്തുന്നത്. കുട്ടിക്ക് വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജാൻവി പെട്ടന്നു തന്നെ തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് നൽകുകയായിരുന്നു. ഇതുകൊടുത്ത ശേഷം മുന്നോട്ടുപോയ ജാൻവിയോട് കുട്ടിയുടെ അമ്മ പൈസ ചോദിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ കൈയ്യിൽ ഒന്നുമില്ലെന്നും സഹായിക്കണം എന്നുമായിരുന്നു അമ്മ പറഞ്ഞത്. ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ ജാൻവി തിരികെയെത്തി കുട്ടിയുടെ ൈകയ്യിൽ പൈസ നൽകുകയായിരുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...