വിധികര്‍ത്താവിനെ ബലമായി ചുംബിച്ചു; അമ്പരന്ന് സദസ്സ്; മത്സരാർഥിക്കെതിരെ രോഷം

indian-idol-22
SHARE

റിയാലിറ്റി ഷോക്കിടെ മത്സരാർഥി വിധികർത്താവിനെ ബലമായി ചുംബിച്ച സംഭവം വിവാദത്തിൽ. ഇന്ത്യൻ ഐഡൽ എന്ന ഷോയുടെ പതിനൊന്നാം സീസണിലാണ് സംഭവം. വിധികർത്താക്കളിലൊരാളായ നേഹ കക്കറിനെയാണ് വേദിയിലെത്തിയ മത്സരാർഥി ചുംബിച്ചത്. 

ഗുജറാത്തി വസ്ത്രം ധരിച്ച് പാട്ടുപാടാനാണ് മത്സരാർഥി വേദിയിലെത്തിയത്. കയ്യിൽ സമ്മാനപ്പൊതികളും പിങ്ക് നിറത്തിലുള്ള ടെഡ്ഡി ബിയറും ഉണ്ടായിരുന്നു. നേഹ വേദിയിലെത്തിയതിന് പിന്നാലെ തന്നെ ഓർമ്മയുണ്ടോ എന്നായി മത്സരാർഥി. പിന്നാലെ നേഹയുടെ പേര് കയ്യിൽ ടാറ്റൂ ചെയ്തത് കാണിച്ചുകൊടുക്കുകയും സമ്മാനം കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നേഹയെ മത്സരാർഥി ബലമായി ചുംബിച്ചത്. 

വേദിയിലുണ്ടായിരുന്ന മറ്റ് വിധികർത്താക്കളും  ഇതുകണ്ട് അമ്പരന്നു. പൊലീസിനെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നേഹ വേണ്ടെന്ന് പറയുകയായിരുന്നുവെന്ന് വിധികർത്താക്കളിലൊരാളായ വിശാൽ ദദ്‌ലാനി ട്വിറ്ററിൽ കുറിച്ചു. വിഡിയോ പ്രചരിച്ചതോടെ റിയാലിറ്റി ഷോ ആസ്വാദകരും മറ്റും സോഷ്യൽ മീഡിയയില്‍ പ്രതിഷേധമുയർന്നു. സമ്മതമില്ലാതെ ഒരാളെ ചുംബിക്കുന്നത് ശിക്ഷാർഹമാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...