‘അടിപൊളിഞ്ഞ പാലാരിവട്ടം പാലം’; ട്രോളിയൊരുക്കിയ പാട്ടും ഹിറ്റ്; വിഡിയോ

palarivattam-song
SHARE

അടിപൊളിഞ്ഞ പാലാരിവട്ടം പാലത്തെ ട്രോളിയൊരുക്കിയ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചിരിയേറ്റുകയാണ്. രമ്യ സർവദ ദാസ് വരികളെഴുതി സംഗീതം പകർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളും പരിഹാസത്തിൽ പൊതിഞ്ഞ വിമർശനങ്ങളാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിർമിച്ച പാലം ഇപ്പോൾ മദ്യപാനികളുടെ സുരക്ഷിത സ്ഥാനമാണെന്നും മഴ പെയ്താൽ കാൽനടയാത്രക്കാർക്ക് കയറി നിൽക്കാൻ ഒരിടം മാത്രമാണെന്നും പരാമർശിച്ച് നിശിതമായി വിമർശിക്കുകയാണ് ഈ ഗാനം. 

യഥാർഥ ഉദ്ദേശത്തിന് പകരം പലരും പല രീതിയിൽ പാലത്തിനെ ഉപയോഗിക്കുന്നു എന്ന് ഗാനത്തിന്റെ അണിയറക്കാർ പറഞ്ഞുവയ്ക്കുന്നു.  ചിത്രീകരണമികവു കൊണ്ടും വ്യത്യസ്തമാർന്ന ആലാപനം കൊണ്ടും സമകാലിക പ്രസക്തി കൊണ്ടുമാണ് ഗാനം ശ്രദ്ധ നേടുന്നത്. ഷീന ചാക്കോ സോഹിൽ, രഞ്ജിത്ത് മങ്ങാട്ട് എന്നിവരാണ് ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...