‘എടോ തന്നെ കൊണ്ട് ഇങ്ങനെയും പറ്റുമല്ലേ..’; മമ്മൂട്ടി ദേവനോട് ചോദിച്ചു; വിഡിയോ

devan-interview-mammootty
SHARE

‘ഗാനഗന്ധർവൻ എന്ന സിനിമയിൽ ഉടുമുണ്ടുരിഞ്ഞ് തലയിൽ കെട്ടി തുള്ളുന്ന ഉന്നതനാണ് ഞാൻ. പഴയ വില്ലത്തരമൊക്കെ നിർത്തി ഇനി ചിരിപ്പിക്കാമെന്ന് കരുതി. ഷൂട്ടിങിനിടെ മമ്മൂക്ക പറഞ്ഞു എടോ, ഇയാൾക്ക് ഇങ്ങനെയും ചെയ്യാൻ പറ്റുമല്ലേ.. നീ നോക്കിക്കോ ഇനി ചിരിയുടെ കൂടി ദേവനാകും..’ അതിഥി േവഷത്തിലെത്തി മാസ് ചിരി സമ്മാനിച്ച ആ വേഷത്തെ കുറിച്ച് ദേവന്റെ വാക്കുകളാണിത്. പിന്നെയും പറഞ്ഞു ഒരുപാട് പറഞ്ഞ​ു. സിനിമാ–രാഷ്ട്രീയ ജീവിതത്തെ കുറിച്ച്, നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളെ കുറിച്ച്, സൗന്ദര്യമുണ്ടായിട്ടും വില്ലനായി പോയ വിധിയെകുറിച്ച്, തന്റെ കാലുവെട്ടാനെത്തിയ ഗുണ്ടാപ്പടയെ കുറിച്ച്, മാസങ്ങൾക്ക് മുൻപ് മരണം ഒപ്പം കൂട്ടിയ പ്രിയ ഭാര്യയെ കുറിച്ചോർത്ത് കണ്ണുനിറഞ്ഞു ഇൗ ‘വില്ലന്.’

ഇതിനൊപ്പമാണ് ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു പ്രണയത്തെ കുറിച്ചുള്ള ദേവന്റെ തുറന്നുപറച്ചിൽ. നിന്നെ എനിക്ക് സിനിമാ പോസ്റ്ററിൽ കാണണം എന്നു പറഞ്ഞ് ചെന്നൈയ്ക്ക് വണ്ടി കയറാൻ ബസ് കണ്ടക്ടറായിരുന്ന രജനിക്ക് പണം നൽകിയ അദ്ദേഹത്തിന്റെ ആദ്യ പ്രണയം. ഇന്നും എവിടെ പോയാലും രജനി തേടുന്ന അദ്ദേഹത്തിന്റെ കൂട്ടുകാരി.( ഇന്നും അവരെ കണ്ടെത്താൻ രജനിക്കായിട്ടില്ല). ബാഷ സിനിമയുടെ ഷൂട്ടിങ്ങിനിടെ  ദേവനോട് രജനി പൊട്ടിക്കരഞ്ഞ് പറഞ്ഞ ആ അനുഭവക്കഥ മനോരമ മാക്സിലൂടെ. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...