ജോളിയായി ഡിനി തന്നെ വരും; ഇത് ‘മല്‍സര’ സിനിമയല്ല: വീണ്ടും നടിയുടെ കുറിപ്പ്

koodatahyi3
SHARE

കൂടത്തായി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന രണ്ട് സിനിമകളുടെ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒന്ന് മോഹൻലാൽ-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രവും മറ്റൊന്ന് നടി ഡിനി ഡാനിയൽ കൂടത്തായിയിലെ ജോളിയായെത്തുന്ന ചിത്രവുമാണ്. ഡാനി നായികയായുന്ന ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ മോഹൻലാൽ ടീമിന്റെ സിനിമ പ്രഖ്യാപിച്ചതോടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡാനി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.

ഡിനിയുടെ കുറിപ്പ് വായിക്കാം 

കേരളത്തിൽ 1966–ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.

എക്സൽ പ്രൊഡക്‌ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത "മൈനത്തരുവി കൊലക്കേസ്", ഇതിൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്. തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത "മാടത്തരുവി കൊലക്കേസ് ". ഈ സിനിമയിൽ കെ.പി ഉമ്മർ , ഉഷാകുമാരി എന്നിവർ വേഷമിട്ടു.

ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്കു വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു. 1967–ൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു. കുമ്പസാര രഹസ്യമായ യഥാർഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും .

കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...