പ്രതിഷേധം ഫലം കണ്ടു; 'ലൂക്ക'യിലെ വെട്ടിമാറ്റിയ രംഗം പുറത്തുവിട്ടു: വിഡിയോ

tovino-lukka
SHARE

ഡിവിഡിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ലൂക്ക എന്ന ചിത്രത്തിലെ ചുബനരംഗം പുറത്ത് വിട്ട് സൈനാ വിഡിയോസ്. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ കട്ട് ചെയ്തത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തുവന്നിരുന്നു. സംവിധായകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൈന വിഡിയോസ് തന്നെ രംഗം യൂട്യൂബിലൂടെ പങ്കുവച്ചത്. 

സത്യത്തിൽ ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക - നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക്‌ അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്. ലുക്കാ യുടെ സെൻസറിന്റെ അന്ന് സ്ക്രീനിംഗ് കഴിഞ്ഞു സെൻസർബോർഡ് അംഗങ്ങൾ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സ്‌ ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാൻ പറ്റുക ഉള്ളു എന്നും, എന്നാൽ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങൾ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തിൽ സന്തോഷം ആണ് തോന്നിയത്. എന്നാൽ ഡിവിഡി യിൽ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു എന്നാണ് അരുൺ ബോസ് കുറിച്ചത്. 

ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കിൽ, അതിനെ അപൂർണമായ രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയിൽ വിഷമം ഉണ്ട്. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്‌, സിനിമയും എന്നും സംവിധായകൻ പ്രതിഷേധാത്മകമായി പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അരുൺബോസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അനേകമാളുകൾ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെട്ടിമാറ്റിയ രംഗം പുറത്തു വിട്ടത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...