ഇങ്ക്വിലാബ് ശ്രീവാസ്തവ പിന്നെ അമിതാബ് ബച്ചനായി; പേരിനു പിന്നിലെ കഥകള്‍ പറഞ്ഞ് ബിഗ് ബി

amitabh-bachchan-n
SHARE

ബോളിവുഡിനും ആരാധകര്‍ക്കും അമിതാബ് ബച്ചന്‍ ബിഗ് ബി ആണ്. എന്നാല്‍ ബിഗ് ബിയും അമിതാബ് ബച്ചനും ആകുന്നതിനും മുന്‍പ് അദ്ദേഹത്തിന് മറ്റൊരു പേരുണ്ടായിരുന്നു– ഇങ്ക്വിലാബ് ശ്രീവാസ്തവ . വിചിത്രമെന്നു തോന്നാം. പക്ഷേ, ആ പേരും അത് വന്ന വഴിയും പിന്നീട് അമിതാബ് ബച്ചന്‍ എന്ന പേര് ലഭിച്ച കഥയുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് ബിഗ് ബി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന റിയാലിറ്റി ഷോക്കിടെയാണ് ബിഗ് ബി പേരിലെ കഥകള്‍ പറഞ്ഞത്. 

വര്‍ഷം 1942. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടന്നുകൊണ്ടിരുന്ന സമയം. ആ വര്‍ഷമായിരുന്നു അമിതാബ് ബച്ചന്റെ ജനനം. നാട്ടില്‍ ഒരുപാട് പ്രക്ഷോഭങ്ങളും റാലികളുമൊക്കെ നടന്നിരുന്നു. ആ സമയത്ത് ബച്ചന്റെ അമ്മ ഗര്‍ഭിണിയായിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ അമ്മ തേജി ബച്ചനും അത്തരത്തിലൊരു റാലിയില്‍ പങ്കെടുത്തു, വീട്ടുകാര്‍ അറിയാതെ. തേജിയെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ‌ഒടുവില്‍ ഒരു റാലിയില്‍ കണ്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. തിരികെയെത്തിയപ്പോള്‍ ബിഗ് ബിയുടെ അച്ഛന്‍ ഹരിവംശ്റായിയുടെ സുഹൃത്തുക്കളിലൊരാള്‍ തേജിയുടെ ദേശഭക്തിയെ കളിയാക്കി മകന് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന പേരു നല്‍കണമെന്ന് പറയുകയായിരുന്നു.

ഒടുവില്‍ ബച്ചന്‍ ജനിച്ചപ്പോള്‍ ആ പേര് നല്‍കുകയും ചെയ്തു. പിന്നീട് ബച്ചന്റെ അച്ഛന്‍റെ സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ വീട്ടിലെത്തിയപ്പോഴാണ് നാളം എന്നര്‍ഥം വരുന്ന അമിതാബ് എന്ന പേര് നിര്‍ദേശിച്ചത്. അങ്ങനെ ഇഇങ്ക്വിലാബ് ശ്രീവാസ്തവ അമിതാബ് ബച്ചനായി. അമിതാബ് ബച്ചന്‍ പിന്നെ ആരാധകരുടെ ബിഗ് ബി ആയി. 

കോന്‍ ബനേഗാ ക്രോര്‍പതിയിലെ മത്സരാര്‍ഥിയോടാണ് ബച്ചന്‍ പേരിനു പിന്നിലെ കഥകള്‍ വിവരിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...