ഈ മനുഷ്യനെ ബോഡി ഷെയ്മിങ് നടത്തുന്നത് അറിവില്ലായ്മ; വിമര്‍ശിച്ച് ഹരീഷ് പേരടി

marakkar-04
SHARE

കുഞ്ഞാലിമരയ്ക്കാറിലെ ലൊക്കേഷൻ ചിത്രങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാലിനെ ബോഡി ഷെയ്മിങ് നടത്തുന്നവരെ  വിമർശിച്ച് ഹരീഷ് പേരടി. ചിത്രങ്ങള്‌ ഫോട്ടോഷോപ്പ് ചെയ്ത് മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇതിനെതിരെയാണ് ചിത്രത്തില്‍ മോഹൻലാലിന്റെ സഹതാരം കൂടിയായ ഹരീഷ് പേരടിയുടെ കുറിപ്പ്. 

ചിത്രത്തില്‍ മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്ന അഭിനയമികവിനെ വാഴ്ത്തിയാണ് കുറിപ്പ്. തനിക്കീ ബോഡി ഷെയ്മിങ്ങിനെ അറിവില്ലായ്മയായേ കാണാൻ കഴിയൂവെന്നും ഹരീഷ് കുറിക്കുന്നു.

കുറിപ്പ് വായിക്കാം: 

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് ... ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി ... ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്... അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്... അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്.

നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ... ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു... ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...