ഐശ്വര്യയുടെ വസ്ത്രവും മേക്കപ്പും മോശം; വിമർശിച്ച് ഡിസൈനർ; സ്റ്റൈലിസ്റ്റിനെ പരിച്ചുവിടണം

aishwarya-rai-paris-pic
SHARE

‘നിങ്ങളുടെ കയ്യിൽ ലോകത്തെ സുന്ദരിമാരില്‍ ഒരാളുണ്ട്. എന്നിട്ട് ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും?’ ആരാധകരുടെ ഇൗ ചോദ്യം ഇപ്പോൾ ഫാഷൻ ലോകവും ഏറ്റുപിടിക്കുകയാണ്. പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ വസ്ത്രധാരണത്തെ വിമർശിച്ച്  രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനർ വെൻഡൽ റോഡ്രിക്സ്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാതാക്കളായ ലോറിയലിനു വേണ്ടിയാണ് ഐശ്വര്യ ഫാഷൻ വീക്കിനെത്തിയത്. ഐശ്വര്യയുടെ സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചുവിടണം എന്നാണ് റോഡ്രിക്സ് ആവശ്യപ്പെട്ടത്. 

ഭീകര രൂപങ്ങൾ ധരിച്ചെത്തുന്ന ആഘോഷമായ ഹാലോവീന്‍ അടുത്ത മാസമാണ് എന്ന കുറിപ്പ് പിരിച്ചുവിടും മുൻപ് സ്റ്റൈലിസ്റ്റിനു നൽകണമെന്നാണ് റോഡ്രിക്സിന്റെ അഭിപ്രായം. ‘‘ലോറിയൽ, നിങ്ങളുടെ കയ്യിൽ ലോകത്തെ സുന്ദരിമാരില്‍ ഒരാളുണ്ട്. എന്നിട്ട് ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും? അടുത്ത മാസം ഹാലോവീൻ ഷോ നടക്കുന്നുണ്ട് എന്ന കുറിപ്പ് നൽകി സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചു വിടണം’’– ഐശ്വര്യ റാംപിലെ ചിത്രം പങ്കുവച്ച് റോഡ്രിക്സ് കുറിച്ചു.

ഐശ്വര്യ റായിയുടെ സാന്നിധ്യമായിരുന്നു ഈ വർഷത്തെ പാരിസ് വീക്കിനെ ശ്രദ്ധേയമാക്കിയത്. നിരവധി ഫാഷൻ ഷോകളുടെ ഭാഗമായിട്ടുള്ള മുൻ ലോകസുന്ദരി ആദ്യമായാണ് പാരിസ് ഫാഷൻ വീക്കിന് എത്തിയത്. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജിയാംബട്ടിസ്റ്റ വല്ലിയാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള ഫ്ലോറൽ ഡിസൈനിലുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...