ടീസറിന് പിന്നാലെ ‘സൈറ’യുടെ ട്രെയിലറും പുറത്ത്; നാല് ഭാഷകളിൽ ചിത്രം റിലീസിന്

syeraa-web
SHARE

ചിരഞ്ജീവി നായകവേഷത്തിലെത്തുന്ന സൈറ നരസിംഹ റെഢിയുടെ ട്രയിലര്‍ പുറത്തിറങ്ങി. മോഹന്‍ ലാലിന്റെ ശബ്ദവിവരണത്തില്‍  നേരത്തേ ഇറങ്ങിയ മലയാളം ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെലര്‍ പുറത്തിറങ്ങി.ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന  സിനിമ ബ്രട്ടീഷുകാര്‍ക്കെതിരെ പടവെട്ടിയ ഉയ്യലവാഡ നരസിംഹ റെഡ്ഢിയുടെ ജീവിതമാണ് പറയുന്നത്.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനറെ  ട്രൈയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. 

ചരിത്ര സിനിമയുടെ ടീസര്‍ മോഹന്‍ലാലിന്റെ ശബ്ദ വിവരണത്തിലായിരുന്നു  എത്തിയിരുന്നത്..250 കോടി മുതല്‍ മുടക്കിലാണ് ചിത്രംഅ്ണിയറയില്‍ ഒരുങ്ങുന്നത്.കൊണ്ടിലേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍   രാം ചരണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം തെന്നിന്ത്യയിലെ  മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം .ചിത്രം 2019 ഒക്ടോബറില്‍ തിയറ്ററുകളിലെത്തും .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...