ഡാൻസിനിടെ പ്ലേറ്റുകള്‍ എറിഞ്ഞ് പൊട്ടിച്ച് ശില്‍പ; വിമര്‍ശന വര്‍ഷം; വിഡിയോ

shilpa-shetty
SHARE

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള താരമാണ് ശില്‍പ ഷെട്ടി. ശില്‍പ ഷെട്ടി ഷെയര്‍ ചെയ്യുന്ന ഫോട്ടോകളും വിഡിയോകളുമൊക്കെ സാമൂഹ്യമാധ്യത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഷെയര്‍ ചെയ്‍ത പുതിയൊരു വിഡിയോയാണ് ചര്‍ച്ചയാകുന്നത്.

ശില്‍പ്പ ഷെട്ടി കുടുംബത്തോടൊപ്പം നൃത്തം ചെയ്യുകയാണ്. അതിനിടയില്‍ പാത്രങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് വിഡിയോ. അതേസമയം ശില്‍പ ഷെട്ടിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങളും വരികയാണ്.

പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ പ്രവൃത്തി. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. നിരുത്തരവാദിത്തപരമായ പ്രവൃത്തിയാണ്. ഇത്തരം ഒരു വിഡിയോ പോസ്റ്റ് ചെയ്‍തതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നിരവധിയാണ്. പണം കൂടുതൽ ഉള്ളതിന്റെയാണ് ഈ കാട്ടിക്കൂട്ടുന്നതൊക്കെയെന്നും കുറച്ച് ഇല്ലാത്തവർക്ക് നൽകാനെന്നും ഒരാൾ കുറിച്ചിരിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...