മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളുടെ ‘ഉടമ’ ശ്രീനാഥിന്റെ വിവാഹത്തില്‍ തിളങ്ങി ഉണ്ണി

sreenath-wedding1
SHARE

സെലിബ്രിറ്റി സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനാഥിന്റെ വിവാഹത്തിൽ തിളങ്ങി ഉണ്ണി മുകുന്ദൻ. കുഞ്ഞനിയനെപ്പോലെയാണ് ശ്രീനാഥെന്നും ചേട്ടൻ നിൽക്കുമ്പോൾ അനിയൻ നേരത്തെ വിവാഹംകഴിച്ചെന്നും തമാശരൂപേണ ഉണ്ണി പറഞ്ഞു. വരനും വധുവും ചേർന്ന് ജയ് വിളിച്ചാണ് ഉണ്ണിയെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. 

മാമാങ്കം സിനിമയുടെ സെറ്റിൽ വച്ചാണ് ശ്രീനാഥിനെ പരിചയപ്പെടുന്നതെന്നും മലയാളത്തിൽ വളർന്നുവരുന്ന പ്രതിഭയാണ് ശ്രീനാഥെന്നും ഉണ്ണി പറഞ്ഞു. നടൻ ടൊവീനോ തോമസും ചടങ്ങിൽ സംബന്ധിച്ചു. 

ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയില്‍ പകർത്തിയത് ശ്രീനാഥ് ആയിരുന്നു. മാമാങ്കം സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറും ശ്രീനാഥ് ആണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...