വീണ്ടും ‘ബിഗിൽ’ മാന്ത്രികം; വൈറലായി റഹ്മാൻ സംഗീതം

bigil-web
SHARE

ആരാധകര്‍ വന്‍പ്രതീക്ഷയോടെ  കാത്തിരിക്കുന്ന  വിജയ് ചിത്രം ബിഗിലിലെ ഒരു പാട്ട് കൂടി പുറത്ത്. എ.ആര്‍ റഹ്മാന്റെ സംഗീതത്തിലുള്ള പാട്ടുകള്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്നു നടക്കുന്ന ഓഡിയോ ലോഞ്ചിനു മുന്നോടിയായിട്ടാണ് പുതിയ പാട്ട് പുറത്തിറക്കിയത്.

ദീപാവലിക്കു തിയേറ്ററുകളിലെത്തുന്ന  ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വന്‍ ആഘോഷമാക്കുകയാണ് ആരാധകകൂട്ടം. 

ഫുട്‌ബോളിന്റെ കഥപറയുന്ന 'ബിഗില്‍' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതിനിടയ്ക്കാണ് ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങിയത് എ.ആര്‍ .റഹ്മാന്റെ സംഗീതത്തില്‍  ശ്രീകാന്ത് ഹരിഹരനും മധുര തളൂരിയുമാണ് പാടിയിരിക്കുന്നത്. 

നേരത്തെ പുറത്തിറങ്ങിയ രണ്ടു പാട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഇന്നു ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ ചിത്രത്തിലെ മുഴുവന്‍ പാട്ടുകളും പുറത്തിറക്കും. എ.ആര്‍ .റഹ്മാന്റെ ലൈവ് പര്‍ഫോമന്‍സാണ് ഓഡിയോ ലോഞ്ചിന്റെ ഹൈലൈറ്റ്.  ചിത്രീകരണം പൂര്‍ത്തിയായ സമയത്ത് മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും വിജയ് സ്വര്‍ണനാണയം നല്‍കിയത് വാര്‍ത്തയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...